തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്.......
കർണാടകം: അതിവേഗത്തിൽ വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ബംഗളുരു നഗരത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് മുപ്പത് കിലോമീറ്റർ അകലെയായി മൈസൂരുവിലേക്കുള്ള വഴിയിലാണ് ബിഡദിയുടെ കിടപ്പ്. മുൻപ്രധാനമന്ത്രിയും ജെഡിഎസ്സ് ദേശീയ അധ്യക്ഷനുമായ എച്ച് ദേവഗൗഡാകുടുംബത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ......
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാവില്ലെന്നും, പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ് ഉള്ളതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ......
കൊച്ചി: ലക്ഷദ്വീപിലെ മദ്യ നിരോധന നിയമം ഒഴിവാക്കിയതിൽ പ്രതിഷേധിച്ചും സമ്പൂർണ്ണ മദ്യ നിരോധനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ചൊവ്വ (30-06-2026 ) എസ്.വൈ.എസ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തും.
1979 മുതൽ പ്രാബല്യത്തിലുള്ള നിയമം ഈയിടെയാണ് പിൻ വലിച്ചത്.ഇത് വഴി മദ്യം വ്യാപകമാകാനും ദ്വീപിൻ്റെ പൈതൃകവും തനിമയും നാമാവശേഷമാകാനും ഇടയാകും. ഈ തല തിരിഞ്ഞ നിലപാടിനെതിരെ ദ്വീപ് നിവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.
ചൊവ്വ കാലത്ത് 10 മണിക്ക് നടക്കുന്ന ധർണയിൽ ലക്ഷദ്വീപ് നിവാസികൾ ഉൾപ്പെടെ നൂറുക്കണക്കിന് ആളുകൾ പങ്കെടുക്കും.
എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ധർണ ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: കരവിരുതിന്റെയും കൈപ്പുണ്യത്തിന്റെയും ഗ്രാമകാഴ്ചകളുമായി രാജ്യത്തെ ആദ്യഗ്രാമീണ സംരംഭമായ ഇ- കൊമേഴ്സ് എക്സ്പോ സമാപിച്ചു.......
ദോഹ, ഖത്തർ – കേരളത്തിന്റെ തനതായ വാദ്യകലയുടെ മഹിമ ഉയർത്തിക്കാട്ടുന്ന, TAC ഖത്തർ “മേളപ്രപഞ്ചം 2026 – സീസൺ 2”, 2026 ജൂൺ 26-ന് ഭവൻസ് പബ്ലിക് സ്കൂൾ സെമിനാർ ഹാളിൽ മേളപ്പെരുമയോടെ അരങ്ങേറി.
ഭവൻസ് സ്കൂൾ ഹാളിലെ നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ, കഴിഞ്ഞ ഒരു വർഷക്കാലം ചെണ്ട അഭ്യസിച്ച പുതിയ വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റത്തോടൊപ്പം കഴിഞ്ഞ വർഷം അരങ്ങേറ്റം കഴിഞ്ഞ ബാച്ചിന്റെ പതികാലം പ്രകടനവും ചേർന്നത് സായാഹ്നം അതിമനോഹരമാക്കി. അവരുടെ അച്ചടക്കവും ഊർജസ്വലതയും കലാപാടവവും ചേരുന്ന അവതരണം ചെണ്ടമേള ആസ്വാദകർക്ക് മറക്കാനാവാത്ത അനുഭവമായി. ......
എറണാകുളം: നിധിൻ രാജ് കേസിലെ പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കെ. പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.കെ പി എം എസ് ജില്ലാ നേതൃയോഗം എറണാകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കകെയായിരുന്നു അദ്ദേഹം.
പ്രതിസ്ഥാനത്തുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിക്കുകയും, കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടും നടപടി ഉണ്ടാവാത്തത് ദൗർഭാഗ്യകരമാണ്. ......
പൂതൃക്ക : കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടി പൂതൃക്ക പഞ്ചായത്തിന് വാഗ്ദാനം ചെയ്തിരുന്ന സൗജന്യ ആംബുലന്‍സ് കൈമാറി. പൂതൃക്ക എ.ആര്.സി.കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച യോഗത്തില്‍ പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബില്‍ നിന്നും ട്വന്റി20 പാര്‍ട്ടിയുടെ വാര്‍ഡ് മെമ്പര്‍മാരാണ് ആംബുലസ് ഏറ്റുവാങ്ങിയത്. ......
വാഷിംഗ്ടൺ:സാങ്കേതികവിദ്യ, വ്യാപാരം, നിർമ്മിത ബുദ്ധി (AI) എന്നീ മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കുന്നതിനായി വാഷിംഗ്ടൺ ഡിസിയിൽ നടന്ന 'പാക്സ് സിലിക്ക' (Pax Silica) ഉച്ചകോടിയിൽ ഖത്തർ പങ്കെടുത്തു. ഖത്തറിനെ പ്രതിനിധീകരിച്ച് വിദേശ വ്യാപാര കാര്യ മന്ത്രി ഡോ. ......
പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോയൽ ഗാർഡൻസ് ഹാളിൽ 'ഫയർ സേഫ്റ്റി ഫസ്റ്റ്' എന്ന തലക്കെട്ടില്‍ ഫയർ സുരക്ഷാ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മറ്റിയംഗവും സേഫ്റ്റി ഓഫീസറുമായ സർജിൻ മേരിജോൺ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ......